ജില്ല തല ഉദ്ഘാടനം തളങ്കര ഖാസിലൈന് ബദ്രിയ മസ്ജിദില്‍ നടന്നു
സയ്യിദ് യാസര്‍ ജമലുല്ലൈലി തങ്ങള്‍ പടന്നക്കാട് നേതൃത്യം നല്‍കി
കാസറഗോഡ്: ഗസ്സയിലെ ദുരിതത്തിനിടയില്‍ അതിജീവനത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് എസ് കെ എസ് എസ് എഫ് ശാഖ തലങ്ങളില്‍ പ്രാര്‍ത്ഥന സദസ്സുകളും ഐക്യധാര്‍ഢ്യ സംഗമങ്ങളും സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ജില്ല തല ഉദ്ഘാടനം തളങ്കര ഖാസിലൈനില്‍ നടന്നു പരിപാടി സയ്യിദ് യാസര്‍ ജമലുല്ലൈലി തങ്ങള്‍ പടന്നക്കാട് ഉദ്ഘാടനം ചെയ്ത് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി, എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ദാരിമി തളങ്കര അദ്ധ്യക്ഷനായി ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , കാസര്‍കോട് മേഖല എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സുഹൈല്‍ ഫൈസി കമ്പാര്‍, എസ് ഇ എ സംസ്ഥാന ട്രഷറര്‍ സിറാജുദ്ധീന്‍ ഖാസിലൈന്‍ ,ശാക്കീര്‍ ഹുദവി ബെദിര , അബൂബക്കര്‍ ഹുദവി, ഹാഫിള് മുസ്തഫ ഫൈസി, ഹാഫിള് സൈനുല്‍ ആബിദീന്‍ ഖാസിയറകം,ഹസന്‍ ഹുദവി ,എന്‍, എ അബ്ദുല്ല കുഞ്ഞി ,ശിഹാബ് ഊദ് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു ,ഗസ്സയില്‍ നേരിടുന്ന ദുരിതാവസ്ഥയില്‍ സഹായഹസ്തമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പിന്തുണയും കൂട്ടായ്മകള്‍ പ്രകടിപ്പിച്ചു. ഗസ്സയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. വിവിധ ശാഖകളില്‍ നടത്തിയ സംഗമത്തില്‍ ജില്ല , മേഖല ശാഖപ്രാദേശിക നേതാക്കളും അംഗങ്ങളും പങ്കെടുത്തു.