കാഞ്ഞങ്ങാട്: അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധികുടുംബ സംഗമം നടത്തി. വാര്‍ഡ് കോണ്‍ഗസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.വി. നിശാന്തിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.പി സി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തോടനുബന്ധിച്ച് സര്‍വ്വിസില്‍ വിരമിച്ച വ്യക്തിക്കളയും വിവിധ മേഖലക്കളില്‍ കഴിവ് തെളിയിച്ചവരെയും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും ആദരിക്കുകയും ജവഹര്‍ ബാല്‍ ജില്ലാ ജോയിന്‍ സെക്രട്ടറിയായി തിരെഞ്ഞടുത്ത ശിവദസദിപിന് സ്വികരണവും നല്‍കി.ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.വി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി.സി.വി. ഭാവന്‍, ഷിബിന്‍ ഉപ്പിലിക്കൈ, എം.വി.കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍ വളപ്പില്‍, നാരായണന്‍ കെ, ശശി.കെ.സി, രവിന്ദ്രന്‍.പി എന്നിവര്‍ പ്രസംഗിച്ചു