രാജപുരം: റാണിപുരത്ത് ബി എസ് എന്‍ എല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടവര്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ നേതൃത്വത്തില്‍ റാണിപുരം ടവറിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് സജി മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു. റാണിപുരം വനസംരക്ഷണസമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ഷാജി ചാരാത്ത്, ഐവിന്‍ ജോസഫ് ,ഷൈന്‍ ജേക്കബ്,അനില്‍ വെട്ടിക്കാട്ടില്‍, കെ എം സൈമണ്‍ എന്നിവര്‍ സംസാരിച്ചു.