ബാനം: 1956 ല്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചതു മുതലുള്ള പൂര്‍വ്വ അധ്യാപക – വിദ്യാര്‍ത്ഥി മഹാസംഗമം ഏപ്രില്‍ 19 ന് ബാനം ഗവ.ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 10 മണിക്ക് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി പൂര്‍വ്വ അധ്യാപകരേയും, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ പൂര്‍വകാല ജീവനക്കാരേയും ആദരിക്കും. 11 മണി മുതല്‍ ഗുരുവന്ദനം പരിപാടിയില്‍ പൂര്‍വകാല അധ്യാപകര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. , ഉച്ചയ്ക്ക് 2.30 മുതല്‍ ഓര്‍മ്മ മരത്തണലില്‍- പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം നടക്കും. രാത്രി ഏഴ് മണി മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും കലാപരിപാടികളും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ മംഗലംകളിയും അരങ്ങേറും.