സിവിൽ സർവീസ് അഭിമുഖം

       യു.പി.എസ്.സി 2023-ൽ നടത്തിയ സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി ‘Adoption Scheme’ പ്രകാരം പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ ‘അഭിമുഖ പരിശീലനം’, ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ ന്യൂഡൽഹി കേരള ഹൗസിൽ സൗജന്യ താമസ-ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയർ/ട്രെയിൻ ടിക്കറ്റ് ചാർജ് എന്നിവ നൽകുന്നു. അഭിമുഖ പരിശീലനത്തിനായി https://kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കേരള ഹൗസിൽ താമസത്തിനായി KSCSA-യിൽ നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8281098863, 8281098862.

Leave a Reply

Your email address will not be published. Required fields are marked *