രാവണീശ്വരം :-ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ രാവണീശ്വരം വാര്‍ഷിക പരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉത്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂളില്‍ നിന്നും പിരിഞ്ഞു പോകുന്ന പ്രേമ രത്‌നാകരനുള്ള ഉപഹാരം ബ്ലോക്ക് പ്രസിഡന്റ് നിര്‍വഹിച്ചു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.
നാടന്‍ പാട്ട് കലാകാരന്‍ വാണിയമ്പാറയിലെ പി. രവീന്ദ്രന്‍,യുവ കവി വേലാശ്വരത്തെ വിനോദ്കുമാര്‍,തൈക്കൊണ്ടോ പരിശീലകന്‍ മധു ബെള്ളിക്കോത്ത്,കമ്പവലി പരിശീലകന്‍ ഷിജിത്ത് ഒറവുങ്കര,സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് ഇനങ്ങളില്‍ സ്‌കൂളില്‍ നിന്നും വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെയും അനുമോദിച്ചു.
സ്‌കൂളില്‍ കമ്പവലി പരിശീലനത്തിന് എല്‍. ഐ. സി ഏജന്റ് കെ ചന്ദ്രന്‍ സ്‌പോണ്‍സര്‍ ചെയ്ത വടം സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു ടീച്ചര്‍ ഏറ്റുവാങ്ങി.
അജാനൂര്‍ ഗ്രാമപഞ്ചായത്തു മെമ്പര്‍ പി മിനി, സീനിയര്‍ അസിസ്റ്റന്റ് പ്രേമ ടീച്ചര്‍ മദര്‍ പി. ടി. എ പ്രസിഡന്റ് ധന്യ അരവിന്ദ്, എസ്. എം. സി ചെയര്‍മാന്‍ എ.വി. പവിത്രന്‍, ഡോക്ടര്‍ സജീവന്‍ മാസ്റ്റര്‍, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.