നീലേശ്വരം : മാലിന്യ മുക്തം നവകേരളം ക്യാമ്പെയിന്റെ ഭാഗമായി നീലേശ്വരം നഗരസഭയെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി. ശാന്ത സംമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് വിവിധ നേട്ടങ്ങള്‍ വിലയിരുത്തിയാണ് നഗരസഭ പ്രഖ്യാപനം നടത്തിയത്. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍.കെ സ്വാഗതം പറഞ്ഞു നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി ഗൗരി , കൗണ്‍സിലര്‍ പി.കെ ലത സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അജിത്ത് സി. ഫിലിപ്പ് എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു. കൗണ്‍സലര്‍ മാരായ ടി.വി ഷീബ , ഇ അശ്വതി , കെ. ജയശീ , ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ , വി. വി ശ്രീജ. സതി. വി.വി. പി.പി ലത, കെ നാരായണന്‍ , പി. വത്സല, പി. കുഞ്ഞിരാമന്‍, പി ശ്രീജ , കെ മോഹനന്‍ , ഹരിതകര്‍മ്മസേനാംഗങ്ങള്‍, വിവിധ സ്ഥാപന മേധാവികള്‍, വാര്‍ഡ് സഭാ പ്രധിനിധികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ , നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍, തുടങ്ങി. ഇരുന്നൂറോളം പേര്‍ പങ്കെടുത്തു . മികച്ച വാര്‍ഡ് 3 -വാര്‍ഡ് കിഴക്കന്‍ കൊഴുവല്‍,മികച്ച സ്ഥാപനങ്ങളായ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ . നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്‍.കെ ബി.എം ഹോമിയോ ആശുപത്രി .എല്‍ ഐ. സി ഓഫ് ഇന്ത്യ . മികച്ച ഓഡിറ്റോറിയം ആരാധനാ ഓഡിറ്റോറിയം മികച്ച ഹരിത വായനശാല വിദ്യാപോഷിണി വായനശാല ‘മികച്ച ഹരിത പൊതു ഇടം കോണ്‍വെന്റ് ജംഗ്ഷന്‍ . മികച്ച ഹരിത വിദ്യാലയം ജി എല്‍ പി. എസ് പരുത്തിക്കാമുറി മികച്ച ഹരിത അംഗനവാടി തോട്ടുംപുറം അംഗനവാടി മികച്ച അയല്‍കൂട്ടം. വാര്‍ഡ് 6 ഉദയ അയല്‍കൂട്ടം നീലേശ്വരം നഗരസഭ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം എന്നിവരെ ചടങ്ങില്‍ നഗരസഭാധ്യക്ഷ ഉപഹാരം നല്‍കി. ആദരിച്ചു. ചടങ്ങില്‍ ക്ലീന്‍സിറ്റി മാനേജര്‍ എ. കെ. പ്രകാശന്‍ നന്ദി പറഞ്ഞു