കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വടം വലി ടീമില്‍ കോടോത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും

രാജപുരം : ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ പഞ്ചാബില്‍ വച്ച് നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടം വലി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിനു വേണ്ടി കോടോത്ത് ഡോ:അംബേദ്ക്കര്‍ ഗവ:ഹയര്‍ സെക്കന്‍ ണ്ടറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി ജൂഡ് മൈക്കിള്‍ ടീമില്‍ ഇടം നേടി തൃശൂര്‍ ജില്ലയിലെ സഹൃദയ കോളേജ് ഓഫ് അഡ്വാവാന്‍സ് സ്റ്റഡീസ് കൊടകര ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. കാഞ്ഞിരടുക്കം സ്വദേശികളായ മൈക്കിള്‍ എം ഫിലോമിന ദമ്പതികളുടെ മകനാണ് ഈ മിടുക്കന്‍. കോടോത്ത് സ്‌കൂളിലെ കായികാദ്ധ്യാപകനായ ജനാര്‍ദ്ദനന്‍, ശ്രീധരന്‍ വീട്ടിയോടിയുമാണ് വടം വലി പരിശീലിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *