ഫുട്‌ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

രാവണീശ്വരം :- ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി. ടി. എ, എസ്.എം. സി, എം. പി. ടി.എ എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന്റെ ഉത്ഘാടനം നടന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ. സബീഷ് ഉത്ഘാടനം നിര്‍വഹിച്ചു.സ്‌പോര്‍ട്‌സ് സബ് കമ്മിറ്റി ചെയര്‍മാന്‍ ശശി ചിറക്കാല്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി.പുഷ്പ, വാര്‍ഡ് മെമ്പര്‍ പി. മിനി, പി. ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍, എസ്. എം. സി.ചെയര്‍മാന്‍ എ.വി.പവിത്രന്‍, മദര്‍ പി. ടി.എ പ്രസിഡന്റ് ധന്യ അരവിന്ദ്,മുന്‍ ഫുഡ് ബോള്‍ താരം തമ്പാന്‍ മക്കാക്കോട്ട്, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് പ്രേമ ടീച്ചര്‍,ജനാര്‍ദ്ദനന്‍ മാസ്റ്റര്‍,ഫുട്‌ബോള്‍ കോച്ച് സന്തോഷ്,കണ്ണൂര്‍ ജി. വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും, സംസ്ഥാന ഫുട്‌ബോള്‍ ജൂനിയര്‍ പ്ലെയറുമായ ശിവന്യ മുക്കൂട്,ശശി കാലിച്ചാമരം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആദ്യ ദിനം 96 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു
ഫുട്‌ബോള്‍ സബ് കമ്മിറ്റി കണ്‍വീനര്‍ ബിജു രാമഗിരി സ്വാഗതവും കായിക അധ്യാപിക ലീമ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *