രാജപുരം ദൈവാനുഭവത്തിന്റെ നല്ല നാളുകള്‍ കണ്‍വെന്‍ഷലൂടെ നമുക്ക് ലഭിക്കുന്നു. തിന്മയുടെ വഴിയിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോള്‍ സഹനങ്ങളും ദുരിതങ്ങളും നമ്മെ തേടിവരുന്നു. നമ്മുടെ എല്ലാ പാപത്തിലും, തിന്മയിലും ദുരിതങ്ങളും ദുഃഖങ്ങളും പതിയിരിക്കുന്നതായും മാര്‍ ജോസഫ് പാംപ്ലാനി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. സഹനത്തിന്റെ മാതൃക നമുക്കു തന്ന ദൈവപുത്രന്റെ സ്മരണയും, പ്രാര്‍ത്ഥനയും നമ്മുടെ ജീവിത വിജയത്തിനു കാരണമാകുന്നു. വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മയും, സ്‌നേഹവും സമൂഹത്തില്‍ നന്മ വളര്‍ത്തുന്നു. രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.

പനത്തടി ഫൊറോനാ വികാരി റവ. ഡോ ജോസഫ് വാരാണാത്ത്, കള്ളാര്‍ തിരുഹൃദയ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് കുടുംന്തയില്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഭക്തിസാന്ദ്രമായ കണ്‍വെന്‍ഷനില്‍ കണ്‍വെന്‍ഷന്‍ കോഡിനേറ്റര്‍ തോമസ് പടിഞ്ഞാറ്റുമാലിയുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ആഘോഷമായി കൊണ്ടുവന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രതിഷ്ഠ നടത്തി. കോണ്‍വെന്‍ഷന്‍ രണ്ടാം ദിവസമായ നാളെ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം മുഖ്യകാര്‍മികനായിരിക്കും. കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ വികാരി ഫാദര്‍ ജോസ് തറപ്പുതൊട്ടിയില്‍, ഫാദര്‍ സണ്ണി ഊപ്പണ്‍ (എസ്.ഡി ബി) ചുള്ളിക്കര എന്നിവര്‍ സഹകരണമികരാകും. കണ്‍വെന്‍ഷനു ശേഷം വിവിധ ഭാഗങ്ങളിലേക്ക് സൗജന്യ വാഹന സൗകര്യം സംഘാടകര്‍ ഒരുക്കിയിരിക്കുന്നു. രോഗികള്‍ക്കും,കിടപ്പു രോഗികള്‍ക്കും പ്രത്യേക സൗകര്യവും ഒരുക്കിയിരിക്കുന്നു,