പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വിവിധ സമര്‍പ്പണങ്ങള്‍ ഭദ്രദീപം കൊളുത്തി അരവത്ത് കെ. യു. പത്മനാഭ തന്ത്രി നിര്‍വഹിച്ചു. കണിയാമ്പാടി കുടുംബ കൂട്ടായ്മയുടെ വകയായി പണികഴിപ്പിച്ച മേല്‍പ്പന്തല്‍, കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് യു.എ. ഇ കൂട്ടായ്മയുടെ വകയായി പണികഴിപ്പിച്ച തിരുമുറ്റം കരിങ്കല്‍ പാകല്‍, അമ്പങ്ങാട് പ്രാദേശിക സമിതിയുടെ വകയായി കൃഷ്ണ ശിലയില്‍ പണികഴിപ്പിച്ച മണിക്കിണറിന്റെ പുനര്‍ നിര്‍മാണം, പൊയിനാച്ചി പ്രാദേശികത്തിലെ പവിത്രന്‍ നമ്പിടിപള്ളം വകയായി കൃഷ്ണ ശിലയില്‍ പണിതീര്‍ത്ത തൃക്കണ്ണാടപ്പന്റെ സാന്നിധ്യ മണ്ഡപം, ക്ഷേത്ര സമിതി വകയായി മേല്‍പ്പന്തലില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്, നിരീക്ഷണ ക്യാമറ എന്നിവ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന ചടങ്ങാണ് നടന്നത്. വിവിധ മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരുടെയും ഭരണസമിതി അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ചടങ്ങുകള്‍ നടന്നു. ശ്രീശക്തി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അമ്പു ഞെക്ലി അധ്യക്ഷനായി.
അരവത്ത് കെ.യു. പത്മനാഭ തന്ത്രി, പ്രമുഖ സിനിമ സീരിയല്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, നാരായണന്‍ അന്തിത്തിരിയന്‍, സെക്രട്ടറി വി.വി. കൃഷ്ണന്‍, ട്രഷറര്‍ തമ്പാന്‍ ചേടികുന്ന്, വൈസ് പ്രസിഡന്റുമാരായ കുഞ്ഞി കൃഷ്ണന്‍ മുച്ചിലോട്ട്, രവി കളനാട്, ജോയിന്റ് സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ മേല്‍ബാര ബാലചന്ദ്രന്‍ കണിയമ്പാടി, കണിയമ്പാടി കുടുംബ കൂട്ടായ്മ ചെയര്‍മാന്‍ ബാലകൃഷ്ണന്‍ നാലാംവാതുക്കല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ നാരായണന്‍ കണിയമ്പാടി, അമ്പങ്ങാട് പ്രാദേശിക സമിതി പ്രസിഡണ്ട് അമ്പുഞ്ഞി, കെ ടി കെ യു.എ.ഇ മുന്‍ പ്രസിഡന്റുമാരായ രാജശേഖരന്‍ വെടിത്തറക്കാല്‍, രാജന്‍ പൂച്ചക്കാട്, ക്ഷേത്ര മാതൃ സമിതി പ്രസിഡന്റ് ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു. ക്ഷേത്രത്തില്‍ മഹപൂജയും ഭഗവതി സേവയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരുന്നു.