കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ്ണമാലിന്യ മുക്ത പഞ്ചായത്തായി കാഞ്ഞങ്ങാട് എം.എല്‍.എ. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മികച്ച സ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി. കൂടാതെ കലാസംഘ ങ്ങള്‍ക്കുള്ള വാദ്യോപകരണ വിതരണത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു.മാലിന്യമുക്തം നവകേരളം ബ്ലോക്ക് തല പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹരിത കേരളമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ. ബാലചന്ദ്രന്‍ അവതരിപ്പിച്ചു. ബ്ലോക്ക് തല മാലിന്യമുക്തം ഭാവിപ്രവര്‍ത്തന പ്രോജക്ടുകള്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍ വിശദീകരിച്ചു.
മികച്ച ഗ്രാമപഞ്ചായത്തായി മടിക്കൈ ഗ്രാമപഞ്ചായത്ത്. മികച്ച ഹരിത സര്‍ക്കാര്‍ സ്ഥാപനമായി കുടുംബാരോഗ്യകേന്ദ്രം, പള്ളിക്കര, സി.എച്ച്.സി. പുല്ലൂര്‍ പെരിയ, മികച്ച ഹരിത ഗ്രന്ഥാലയമായി ‘പള്ളിക്കര ഇ.എം.എസ്. സ്മാരക ഗ്രന്ഥാലയം, ആലക്കോട്, മികച്ച സ്വകാര്യ സ്ഥാപനം ബെസ്റ്റ് കോട്ട്, അമ്പലത്ത്കര, മികച്ച വ്യാപാര സ്ഥാപനം കോട്ടത്ത് ബേക്കറി ബങ്കളം, മികച്ച സി. ഡി. എസ് . അജാനൂര്‍ സി.ഡി.എസ് ,
മികച്ച ഹരിത കര്‍മ്മസേനാ കണ്‍സോര്‍ഷ്യം പുല്ലൂര്‍ പെരിയ, മികച്ച പൊതു ഇടം മേക്കാട്ട് മടിക്കൈ, മികച്ച ടൗണ്‍ ഉദുമ ഗ്രാമപഞ്ചായത്തിലെ പാലക്കുന്ന്, എന്നിവ യെ തിരെഞ്ഞെടുത്ത് ചടങ്ങില്‍ ആദരിച്ചു. വിവിധ പഞ്ചായത്തുകളില്‍ നടന്ന മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളുടെ അവതരണം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ,പള്ളിക്കര ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഡോണ്‍സ് കുര്യാക്കോസ്, പുല്ലൂര്‍ പെരിയ എച്ച്.ഐ. ദീപ അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്‌ററര്‍, ഉദുമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാരകരന്‍ എന്നിവര്‍ അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസ്‌നിന്‍ വഹാബ്, ബ്ലോക്ക് സെക്രട്ടറി എസ്. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശുചിത്വബോധവല്‍ക്കരണ ആലാമിക്കളി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌കെ. വി ശ്രീലത സ്വാഗതവും ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍എം. കെ വിജയന്‍ നന്ദിയും പറഞ്ഞു.