പാലക്കുന്ന് : കരിപ്പോടി പ്രാദേശിക സമിതിയുടെ സഹായത്തോടെ മാതൃസമിതി നേതൃത്വത്തില്‍ നടന്നു വരുന്ന ആധ്യാത്മിക രാമായണ പ്രചാരണ പഠനത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ത്തില്‍ രാമായണ ഗ്രന്ഥ വിതരണവും പ്രഭാഷണവും നടന്നു. സുനീഷ് പൂജാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക മാതൃസമിതി പ്രസിഡന്റ് നാരായണി കൃഷ്ണന്‍ അധ്യക്ഷയായി.
കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, കേന്ദ്ര മാതൃ സമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍, പ്രാദേശിക മാതൃസമിതി സെക്രട്ടറി ബിന്ദു ജയന്‍, ട്രഷറര്‍ ലതിക സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊപ്പല്‍ ചന്ദ്രശേഖരനെ ആദരിച്ചു. പഠിതാ കള്‍ക്കും സന്നിഹിതരായവര്‍ക്കും രാമായണ ഗ്രന്ഥം വിതരണവും ചെയ്തു. പ്രാദേശിക പരിധി യിലെ മുഴുവന്‍ വീടുകളിലും ഗ്രന്ഥം എത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തുടര്‍ന്ന് ‘രാമായണത്തിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ എ. കെ. നാരായണന്‍ നമ്പൂതിരി കൈതപ്രം പ്രഭാഷണം നടത്തി.