ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ്:തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, സ്വാശ്രയ സംഘം രൂപീകരവും നടത്തി.

രാജപുരം: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തേക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ന്റെവിതരണോദ്ഘാടനം രാജപുരം മില്‍മ ഹാളില്‍ യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണി ശ്ശേരിയുടെ അധ്യക്ഷതയില്‍ രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുമുള്ള ധനസഹായം ജില്ലാ പ്രസിഡണ്ട് സുഗുണന്‍ ടിവി വിതരണം ചെയ്തു . സ്വാശ്രയ സംഘം രൂപീകരണം കെ.സി.അബ്രഹാം നിര്‍വ്വഹിച്ചു . ജില്ലാ സെക്രട്ടറി വി. എന്‍. രാജേന്ദ്രന്‍ , ജില്ലാ പിആര്‍ഒ രാജീവന്‍ സ്‌നേഹ, ജില്ലാ വനിതാ വിംഗ് കോഡിനേറ്റര്‍ രമ്യ രാജീവന്‍ , സാന്ത്വനം മേഖല കോഡിനേറ്റര്‍ ബിനു കെ ജെ പ്രശാന്ത് മൊണാലിസ എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി വിനുലാല്‍ സ്വാഗതവും. യൂണിറ്റ് പി ആര്‍ ഓ രവി കള്ളാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *