തിരുവക്കോളി പാർഥസാരഥി ക്ഷേത്ര വാർഷികോത്സവം 8,9 തീയതികളിൽ

പാലക്കുന്ന് : തിരുവക്കോളി -തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ ദേവ പ്രതിഷ്ഠദിന വാർഷികോത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. അരവത്ത് കെയു പദ്മനാഭ തന്ത്രി കാർമികത്വം വഹിക്കും. 8 ന് രാവിലെ നട തുറന്ന് അനുബന്ധ അനുഷ്ഠാന ചടങ്ങുകൾ നടക്കും. 8.30ന് കലവറയിൽ ദീപം തെളിയിക്കും. 8.45 ന് ഗംഗാധരൻ പള്ളത്തിന്റെ ഹരിനാമ കീർത്തനം. 10ന് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നിന്ന് കലവറ ഘോഷ യാത്ര പുറപ്പെടും. തുടർന്ന് ഉദുമ സംയുക്ത സത് സംഗ സമിതിയുടെ സദ്ഗ്രന്ഥ പാരായണം. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം നടതുറന്ന ശേഷം ക്ഷേത്ര മാതൃസമിതിയുടെ വിഷ്ണു സഹസ്രാനാമ പാരായണം. 6.45ന് മാക്കരംകോട് ധർമശാസ്ത ക്ഷേത്ര സമിതിയുടെ ഭജന. 8.30ന് കർമ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ രംഗ പൂജ. ക്ഷേത്ര മാതൃ സമിതിയുടെയും, പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക മാതൃ സമിതിയുടെയും തിരുവാതിരക്കളിയും പാലക്കുന്ന് റിയൽ ഫ്രണ്ട്സ് വനിതവേദിയുടെ കൈകൊട്ടിക്കളിയും കുട്ടികളുടെ നൃത്തഗാനനിശയും ഉണ്ടായിരിക്കും.

9ന് രാവിലെ അനുഷ്ഠാന നിർവഹണ ങ്ങൾക്ക് ശേഷം 9.15ന് സതി നാരായണ മാറാരുടെ അഷ്ടപദി. 10ന് കുമ്പള മുജംഗാവ് പാർഥസാരഥി ക്ഷേത്ര മഹിളാ സമിതിയുടെ ഭജന. 11 ന് പാലക്കു ന്ന് കരിപ്പോടി അയ്യപ്പ ഭജന മന്ദിരത്തിൽ നിന്ന് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വ ത്തിൽ തിരുമുൽ കാഴ്ച ഘോഷ യാത്ര പുറപ്പെടും. 12.30ന് മഹാ പൂജ. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 5ന് നടതുറന്ന ശേഷം പനയാൽ മോഹനൻ മാരാരും സംഘത്തിന്റെ തായമ്പക. 6.45ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. 8ന് ഭൂതബലി ഉത്സവം. അരയാൽത്തറയിൽ പൂജയും തുടർന്ന് തിടമ്പ് നൃത്തത്തോടെ സമാപനം.

Leave a Reply

Your email address will not be published. Required fields are marked *