കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 11, 12 തിയ്യതികളില്‍

രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 11, 12 തിയ്യതികളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ടില്ലത്ത് കേശവപട്ടേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
11 ന് രാവിലെ 5.30 ന് നടതുറക്കല്‍ അഭിഷേകം,മലര്‍ നിവേദ്യം, ഗണപതി ഹോമം. തുടര്‍ന്ന് ദേവീ മഹാത്മ്യ പരായണം 9 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, 10.30 ന് അദ്ധ്യാത്മിക പ്രഭാഷണം, 12 മണിക്ക് ലളിത സഹസ്രനാമ പാരായണം,1 മണിക്ക് ഉച്ച പൂജ, വൈകുന്നേരം 7 മണിക്ക് തിരുവാതിര, തുടര്‍ന്ന് ജില്ലാതല കൈകൊട്ടിക്കളി മത്സരം.
12 ന് രാവിലെ 5.30 ന് നടതുറക്കല്‍ പൂജാദികര്‍മ്മങ്ങള്‍ 9 മണിക്ക് അക്ഷരശ്ലോകം, 10.30 ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, 12.30 ന് ലളിത സഹസ്രനാമപരായണം,1 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 6.30 ന് ദീപാരാധന, ഇരട്ട തായമ്പക, അലങ്കാരപൂജ , 8 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *