കള്ളാര്‍ : ഇരുപത്തി അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കള്ളാര്‍ സി പി ഐ ലോക്കല്‍ സമ്മേളനം രണ്ട് ദിവസങ്ങളിലായി കള്ളാറില്‍ വെച്ച് നടന്നു. പൊതു സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ വി കൃഷ്ണനും, പ്രതിനിധി സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ എസ് കുര്യാക്കോസും ഉദ്ഘാടനം ചെയ്തു.
കെ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. എ രാഘവന്‍,ഒ.ജെ. രാജു,ചന്ദ്രാവതി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
രഖു കെ ആര്‍ രക്ത സാക്ഷി പ്രമേയവും രജനി സുമേഷ് അനുശോചന പ്രമേയവും, ഹമീദ് എ പ്രമേയങ്ങളും അവതരിപ്പിച്ചു.
എല്‍ സി സെക്രട്ടറി ബി രത്‌നാകരന്‍നമ്പ്യാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മണ്ഡലം സെക്രട്ടറി എന്‍ പുഷ്പരാജന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു സംസാരിച്ചു. മുന്‍ എം എല്‍ എ യും ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ എം കുമാരന്‍ , ജില്ലാ കമ്മിറ്റി അംഗം എ രാഘവന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി കെ നാരായണന്‍, കെ.സുകുമാരന്‍, ടി കെ രാമചന്ദ്രന്‍, പ്രതാപചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സഹകരണ ബാങ്കുകളില്‍ നിന്നും പലിശ രഹിത വായ്പയായി നല്‍കിയിരുന്ന കാര്‍ഷിക വായ്പകള്‍ക്ക് ഈടാക്കി വരുന്ന തുക സബ്സിഡിയായി നല്‍കുമെന്നത് പാഴ് വാ ക്കായതായും, കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ നല്‍കേണ്ട പലിശ സബ്സിഡി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നല്‍കാതിരിക്കുന്നത് ശരിയല്ലെന്നും ഇത്തരം ബാധ്യതകള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ട തില്ലെന്നും, 23000 കര്‍ഷകരുടെ യി കോടി കണക്കിന് രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നതെന്നും സബ്സിഡിയായി ലഭിക്കേണ്ട തുക ലഭ്യമാകുന്നതിന് ബാങ്ക്ഭരണ സമിതികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും, കര്‍ഷകദ്രോഹനയം തി രുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോക്കല്‍ സെക്രട്ടറി യായി ബി രത്‌നാകരന്‍ നമ്പ്യാരെയും ഒമ്പതംഗ കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു.
