രാജപുരം: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടി കുറച്ചതില്‍ പ്രതിഷേധിച്ച് യു ഡി എഫ് കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ കളളാര്‍ ടൗണില്‍ രാപ്പകല്‍ സമരം നടത്തി. യു ഡി എഫ് കള്ളാര്‍ മണ്ഡലം ചെയര്‍മാന്‍ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. സി എം പി സംസ്ഥാന കമ്മിറ്റി മെമ്പര്‍ എം കമ്മാരന്‍ ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് ജെ സംസ്ഥാന കമ്മിറ്റി അംഗം സാലു, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, യു ഡി എഫ് മണ്ഡലം കണ്‍വീനര്‍ എം എം സൈമണ്‍, കോണ്‍ഗ്രസ് ജെ ജില്ലാ കമ്മിറ്റി മെമ്പര്‍ സ്‌ക്കറിയ വടാന , വി കെ ബാലകൃഷ്ണന്‍, വി കുഞ്ഞികണ്ണന്‍, സജി പ്ലാച്ചേരി , പി സി തോമസ്, ടിറ്റൊ ജോസഫ് എന്നിവര്‍ സംസാരിച്ചു.