കാഞ്ഞങ്ങാട്: പഞ്ചാബില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് തിളക്കമാര്‍ന്ന വിജയം. അവസാന റൗണ്ടില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയെയും എംജി യൂണിവേഴ്‌സിറ്റി കോട്ടയത്തെയും പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 54 യൂണിവേഴ്‌സിറ്റികള്‍ മല്‍സരത്തില്‍ പങ്കെടുത്തു.
കെ.കെ അജിന, എയ്ഞ്ചല്‍ പോള്‍, മിത മാമന്‍ (പിപ്പീള്‍സ് കോളേജ് മൂന്നാട്), എംഡി വിശ്രുദ, എസ്.പി. കൃതി (ഗവ.കോളേജ് കാസര്‍കോട്),
ഗോപിക രവീന്ദ്രന്‍,ഗായത്രി വിനോദ്, (നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്), അഭിരാമി മനോജ് (ഡോണ്‍ ബോസ്‌കോ കോളേജ് അങ്ങാടിക്കടവ്),
കെ.ആദിഷ (ബ്രണ്ണന്‍ കോളേജ് തലശ്ശേരി), ജി.എ അമൃത (ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ തലശ്ശേരി) എന്നിവരാണ് ടീമിലെ അംഗങ്ങള്‍. രതീഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ എന്നിവരുടെ പരീശിലനത്തിലാണ് ടീം മല്‍സരത്തില്‍ പങ്കെടുത്തത്. ടീം മാനേജര്‍ ടി അനഘ ചന്ദ്രന്‍.