രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് ഹയര്‍സെക്കന്ററി, കോളജ് വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്മാര്‍ട് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് വിനോദ് കുമാര്‍ എന്‍ അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ വേണുനാഥന്‍, സീനിയര്‍ അസിസ്റ്റന്റ് പി സീമ, മദര്‍ പിടിഎ പ്രസിഡന്റ് സീന അനില്‍, അധ്യാപകന്‍ ജയന്‍ വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എം രമ്യ സ്വാഗതവും ഡി സി ഐ പി മിനാ ശരീഫ് നന്ദിയും പറഞ്ഞു.പത്മനാഭന്‍ കാടകം ക്വിസ് മാസ്റ്ററായി. മത്സരത്തില്‍ കാനത്തൂരിലെ എ ദേവിക ഒന്നാം സ്ഥാനവും വെള്ളരിക്കുണ്ടിലെ അനില്‍ മാത്യു രണ്ടാം സ്ഥാനവും നേടി.