രാവണീശ്വരം : രാവണീശ്വരത്തിന്റെ കലാസാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായ രാവണീശ്വരം അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 37 മത്വാര്‍ഷിക ആഘോഷം 2025 ഏപ്രില്‍ മെയ് മാസങ്ങളില്‍ വിവിധ പരിപാടികളോടുകൂടി നടത്തപ്പെടും. വാര്‍ഷിക ആഘോഷത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും കഴിഞ്ഞകാലങ്ങളില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പഴയകാല പ്രവര്‍ത്തകരുടെ കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും നടന്നു. രാവണീശ്വരം അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അങ്കണത്തില്‍ ഓലമേഞ്ഞ് പഴയ രീതിയില്‍ തയ്യാറാക്കിയ സംഘാടക സമിതി ഓഫീസില്‍ നടന്ന ചടങ്ങ് സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം പൊക്ലന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം രക്തസാക്ഷി കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നിര്‍വഹിച്ചു. കെ. വി. രാഘവന്‍ അധ്യക്ഷനായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി. ദാമോദരന്‍, സി.പി.ഐ.എം രാവണേശ്വരം ലോക്കല്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍, സി. പി.ഐ.എം രാവണേശ്വരം ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ, ടി. ശശിധരന്‍, ടി.നാരായണന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി. അഭിലാഷ് സ്വാഗതവും വി.
മഹേഷ് നന്ദിയും പറഞ്ഞു. 37 വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 15ന് ഉദ്ഘാടന സമ്മേളനം, വനിതാ പൂരക്കളി പ്രദര്‍ശനം, മിക്‌സ്ഡ് കൈകൊട്ടി പ്രദര്‍ശനം, ഉത്തര കേരള കൈകൊട്ടിക്കളി മത്സരം എന്നിവയും നടക്കും. ഉത്തരകേരള കൈകൊട്ടിക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും പത്തായിരം രൂപയും രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം എന്നിവയ്ക്ക് 7000, 4000 രൂപയുടെയുടെ ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും