രാജപുരം: ചരിത്ര പ്രസി ദ്ധമായ പാണത്തൂര്‍ മഖാം ഉറൂസ് ഏപ്രില്‍ 10 മുതല്‍ 14 വരെ നടക്കും. 10ന് രാവിലെ 9:30ന് മഖാം സിയാറത്തിന് പാണത്തൂര്‍ ജമാഅത്ത് ചീഫ് ഇമാം ജലീല്‍ ദാരിമി എടപ്പലം നേതൃത്വം നല്‍കും. 10 മണിക്ക് പാണത്തൂര്‍ ജമാഅത്ത് പ്രസിഡന്റ് കെ കെ അബ്ദുല്‍ റഹ്‌മാന്‍ ചാപ്പക്കാല്‍ പതാക ഉയര്‍ത്തും. രാത്രി 7 മണിക്ക് ഉദ്ഘാടന സമ്മേളനം സയ്യിദ്ദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി മുഖ്യാതിഥിയായി പങ്കെടുക്കും. 7.30ന് മെഗാ ദഫ് പ്രദര്‍ശനം. 8.30ന് ഇശ്ക്ക് മജ്‌ലിസ്. 11ന് രാത്രി 8.30ന് മുള്ളൂര്‍ക്കര മുഹമ്മദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. 12ന് രാവിലെ 8.30ന് ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. 13ന് രാത്രി 8.30ന് ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കൂട്ട പ്രാര്‍ത്ഥനയ്ക്ക് കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. സമാപന ദിവസമായ ഏപ്രില്‍ 14ന് തിങ്കളാഴ്ച ളുഹര്‍ നിസ്‌ക്കാരാനന്തരം ഖതമുല്‍ ഖുര്‍ആനും ദുഅ മജ്ലിസും. പാണത്തൂര്‍ ജമാഅത്ത് ചീഫ് ഇമാം ജലീല്‍ ദാരിമി എടപ്പലം നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനവും നടക്കുമെന്ന്
പ്രസിഡന്റ് കെ കെ അബ്ദുല്‍ റഹ്‌മാന്‍,
ജനറല്‍ സെക്രട്ടറി പി കെ മുനീര്‍
ഖജാന്‍ജി അസീസ് കോപട്ടി
വൈസ് പ്രസിഡന്റുമാരായ ഖാലിദ് കോളനി, അബ്ബാസ് എം ബി
ജോയിന്റ് സെക്രട്ടറിമാരായ ജമാല്‍ എം ബി, അസീസ് ചാപ്പക്കാല്‍
മെമ്പര്‍മാരായ മുഹമ്മദ് കുഞ്ഞി പി എ, സലിം കെ സി എന്നിവര്‍ പത്രസമ്മേളത്തിലറിയിച്ചു.