രാജപുരം : ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജണിന്റെ നേതൃത്വത്തില്‍ രാജപുരം മേഖലയിലെ ജി-നെറ്റ് ക്യാമ്പ് ആരംഭിച്ചു. ലോകത്തിന്റെ വലയില്‍ നിന്നും ക്രിസ്തുവിന്റെ വലയിലേക്കും വയലിലേക്കുംഎന്ന ആദര്‍ശവാക്യത്തോടെ വ്യക്തിത്വ വികസനം സാമൂഹ്യ അവബോദ്ധ്യം എന്നിവ വളര്‍ത്തുന്നതിനായി നടത്തപ്പെട്ട ഹൈബ്രിഡ് ക്യാമ്പില്‍ രാജപുരം മേഖലയിലെ മിഷന്‍ ലീഗ് അംഗങ്ങളായ 300 കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പ് രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പിന്റെ ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോസഫ് അരീച്ചിറ നിര്‍വഹിച്ചു.കണ്ണൂര്‍ റീജന്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കന്‍ വൈസ് ഡയറക്‌സര്‍ സി.തെരേസ എസ്.വി.എം, പ്രസിഡന്റ് ബിനീത് അടിയായിപ്പള്ളില്‍, ഓര്‍ഗനൈസര്‍ സോനു ചെട്ടിക്കത്തോട്ടം, സെക്രട്ടറി അലക്ക്‌സ് കരിമ്പില്‍, വൈ.പ്രസിഡന്‍് സനില ,ജോ. സെക്രട്ടറി ജെസിക്ക , മേഖല ഡയറക്ടര്‍ ഫാ. ഷിജോ കുഴുപ്പളില്‍, കൊട്ടോടി ഇടവ വികാരി ഫാ.സനീഷ് കയ്യാലങ്കല്‍ , മേഖല പ്രസിഡന്റ് ഐബിന്‍ ജോര്‍ജ് മറ്റ് ഭാരവാഹികളും, ജീ- നെറ്റ് ടീം ക്യാപ്റ്റന്‍ നിബിന്‍ 7 അംഗങ്ങളും സംയുക്തമായി നടത്തിയ ക്യാമ്പ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. ഏപ്രില്‍ 9 .10 തീയതി കളില്‍ മടമ്പം പെരിക്കല്ലൂര്‍ മേഖലകളിലും ക്യാമ്പ് നടത്തപ്പെട്ടു.