ഉദുമ: ഗവ ഹൈസ്‌കൂളില്‍ 1976 ല്‍ ഒരുമിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതിയവരുടെ കൂട്ടായ്മ ‘സൗഹൃദം 76’ കുടുംബ സംഗമം നടത്തി. കോട്ടപ്പുറം തേജസ്വനി പുഴയില്‍ ഹൗസ്‌ബോട്ടില്‍ നടന്ന സംഗമത്തില്‍ സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് പ്രഭാകരന്‍ തെക്കേക്കര അധ്യക്ഷനായി. എച്ച്. വിശ്വംഭരന്‍, ടി. വി. മുഹമ്മദ് കുഞ്ഞി, കെ. എ. യൂസുഫ് , കെ.കസ്തുരി, എന്‍. എ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെയും, കുടുംബങ്ങളുടെയും കലാപരിപാടികളും ഉണ്ടായി. മായ പ്രഭാകരന്റെ കുച്ചുപിടി ഡാന്‍സും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.