നീലേശ്വരം: പഴനെല്ലി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വിഷു ദിനാഘോഷം ഏപ്രില്‍ 14 തിങ്കളാഴ്ച പഴനെല്ലിയില്‍ നടക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ ആംഗ്യപ്പാട്ട്, കസേരകളി, മിഠായി പെറുക്കല്‍, റിങ്ങ് ബാലന്‍സ്, സ്പൂണ്‍ റൈസ് മത്സരങ്ങള്‍ നടക്കും. വൈകുന്നേരം 6.30 ന് തിരുവാതിര, 7.30 ന് പ്രദേശവാസികളായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിഷു നിലാവ് സാംസ്‌കാരിക സന്ധ്യയും നടക്കും. സമാപന സമ്മേളനം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം വി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സിനിമാ നാടക നടന്‍ രവി പട്ടേന മുഖ്യാതിഥിയാകും. വി.സുരേശന്‍, പി വി ജയന്‍, കെ വി മനോജ് എന്നിവര്‍ സംസാരിക്കും.