രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് യു പി- ഹൈ സ്‌കൂള്‍ വിഭാഗക്കാര്‍ക്കായി നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രെസ് കല ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍പി. ടി. എ. പ്രസിഡന്റ് വിനോദ് കുമാര്‍ അരമന, എം.പി.ടി.എ പ്രസിഡന്റ് രജിത മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്മനാഭന്‍ കാടകം ക്വിസ് മാസ്റ്ററായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിഹാരിക രാഘവന്‍ നന്ദിയും പറഞ്ഞു. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.അശ്വിന്‍രാജ് ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിലെ എം.അഭിരാജ് രണ്ടാം സ്ഥാനവും നേടി.