സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം, സംസ്ഥാന തല ഉദ്ഘാടനം മാതൃകാപരമായി സംഘടിപ്പിക്കണം; മന്ത്രി എ.കെ ശശീന്ദ്രന്‍

സംഘാടക സമിതി യോഗം ചേര്‍ന്നു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ‘എന്റെ കേരളം’ മാതൃകാപരമായി സംഘടിപ്പിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ സംഘാടനത്തിന്റെ ഭാഗമായി കാലിക്കടവ് പടുവളത്തെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കഴിയണമെന്ന് വനം വകുപ്പ് മന്ത്രി പറഞ്ഞു. കുടുംബശ്രീ, ശുചിത്വമിഷന്‍ മറ്റു പ്രാദേശിക സന്നദ്ധ സംഘടനകള്‍ ഇവരെയെല്ലാം പരിപാടിയുടെ ഭാഗമാക്കണമെന്നും മികച്ച ജനപങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസര്‍കോട് ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാതല സംഘാടക സമിതിയുടെയും ഉപസമിതി ചെയര്‍പേഴ്സണ്‍ മാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.മുഴുവന്‍ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിശദമായ വിശകലനം നടത്തുകയും ഓരോ കമ്മിറ്റിക്കും ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണമേള ചിട്ടയോടെ സംഘടിപ്പിക്കുന്നതിനും സമയബന്ധിതമായി പരിപാടികള്‍ നടത്തുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി എം രാജഗോപാലന്‍ എംഎല്‍എ ജില്ലാ കലക്ടറും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ കെ ഇമ്പശേഖര്‍ കണ്‍വീനര്‍ എം മധുസൂദനന്‍,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി സജീവന്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മനു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ലക്ഷ്മി എന്നിവരും ഉപസമിതി കണ്‍വീനര്‍ മാരായ എഡിഎം. പി അഖില്‍ കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി ചന്ദ്രന്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ് ജില്ല സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദു ജില്ലാ ടൗണ്‍ പ്ലാനര്‍ ലീ ലിറ്റി തോമസ് തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജി സുധാകരന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം ശ്രീകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍എ വി രാംദാസ് ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍ പി വി വിനോദ് ചന്ദേര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ പി സതീഷ് , നീലേശ്വരം നഗരസഭ പ്രതിനിധി സുധീര്‍ തെക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *