പൊയിനാച്ചി: കേരളത്തിലെ പന്തല്‍ അലങ്കാരം, ശബ്ദം, വെളിച്ചം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ല കമ്മിറ്റി ബട്ടത്തൂരില്‍ പുതുതായി നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് നടന്നു. കെ.എസ്.എച്ച്. ജി. ഒ.എ സംസ്ഥാന പ്രസിഡണ്ട് എ. പി. അഹമ്മദ് കോയ ശിലാസ്ഥാപന ചടങ്ങ് നിര്‍വഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാലന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് പി. ഷംസുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ ഇന്‍ചാര്‍ജ്ജുമായ പി. രവീന്ദ്രന്‍,സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍. രാധാകൃഷ്ണന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എ. വി.. ബാബുരാജ് കാസര്‍കോട് ജില്ല വനിതാ വിംഗ് പ്രസിഡണ്ട് വാസന്തി കുമാരന്‍, കെ. വി. സുരേഷ്, കെ. മധു കുമാര്‍, ഫിറോസ് പടിഞ്ഞാര്‍, മുരളീധരന്‍ നീലേശ്വരം, നാസര്‍ മുനമ്പം, മൂസ പരപ്പ ഹനീഫ കരിന്തപ്പള്ളം, പുഷ്പരാജ് ഷെട്ടി, ബാലന്‍ ബളാംതോട്, ജലാല്‍ മര്‍ത്തബ, റസാഖ് ഇശല്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി കെ. വി. ഷിബു സ്വാഗതവും ട്രഷറര്‍ കെ.ഹംസ നന്ദിയും പറഞ്ഞു . ഒരു വര്‍ഷത്തിനകം തന്നെ ബട്ടത്തൂരിലെ നാഷണല്‍ ഹൈവെ യ്ക്ക് സമീപമായുള്ള സ്വന്തം സ്ഥലത്ത് മനോഹരമായ ഇരുനില കെട്ടിടം നിര്‍മ്മിച്ച് ജില്ലാ കമ്മിറ്റി ഓഫീസ് സജ്ജമാക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.