മാലോം : കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്‌സാപ്പ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി നടത്തുന്ന അഖില കേരള വടംവലി മത്സരം ഇന്ന് മാലോം സെന്റ് ജോര്‍ജ് ഫോറോന ഗ്രൗണ്ടില്‍(വള്ളിക്കടവ്). കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി മുപ്പതോളം പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന പുരുഷ -വനിതാ വടംവലി മത്സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. കൂറ്റന്‍ ഗാലറിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. കാസറഗോഡ് ജില്ലയുടെ മലയോരത്ത് ആദ്യമായാണ് ഇത്രയും വിപുലമായ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ആയിരിക്കണക്കിന് കായിക പ്രേമികള്‍ മത്സരം കാണാന്‍ എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
കേരളത്തിലെ പ്രമുഖ വടംവലി ടീമുകളായ കെ വി സി കാറല്‍മണ്ണ, ഉദയ പുളിക്കല്‍, ഹായ് ഫ്രണ്ട്‌സ് കാലിക്കറ്റ്, ലയണ്‍സ് പുത്തൂര്‍, ഷാഡോസ് കാരിയോട്, എവര്‍ഷൈന്‍ കൊണ്ടോട്ടി, ജി കെ എസ് ഗോതമ്പുറോഡ്, സ്റ്റാര്‍ വിഷന്‍ തൃശൂര്‍, സംഘമിത്ര കോഴിക്കോട്, ജെ ആര്‍ പി ആദ്മാസ് മുക്കം, ഗ്രാന്റ് സ്റ്റാര്‍ പുളിക്കല്‍, ഹണ്ടേഴ്‌സ് കുന്നുംപുറം തുടങ്ങിയ ടീമുകള്‍ക്ക് പുറമെ വടക്കന്‍ കേരളത്തിലെ ഇരുപതോളം വമ്പന്‍ ടീമുകളും പങ്കെടുക്കും.