സമസ്ത 100-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് ന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ സ്‌നേഹ വിരുന്നൊരുക്കി

രാജപുരം: സമസ്ത 100-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും, കൂട്ടിരിപ്പ്കാര്‍ക്കും,ആശുപത്രി ജീവനക്കാര്‍ക്കും സ്‌നേഹ വിരുന്നായി ഉച്ചഭക്ഷണം ഒരുക്കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു.സോണ്‍ കമ്മിറ്റി സെക്രട്ടറി മഹമൂദ് അംജദി പുഞ്ചാവി അധ്യക്ഷത വഹിച്ചു.

ഷിഹാബുദീന്‍ അഹ്‌സനി സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സുകു സി, എച്ച് എം സി മെമ്പര്‍ എ.കെ. രാജേന്ദ്രന്‍, രാജപുരം പ്രസ് ഫോറം പ്രസിഡന്റ് ജി. ശിവദാസന്‍, പഞ്ചായത്തംഗം കെ.ഗോപി , ബി അബ്ദുല്ല കൊട്ടോടി, എന്നിവര്‍ സംസാരിച്ചു. എസ്. വൈ. എസ് സ്വാന്തനം സെക്രട്ടറി സുബൈര്‍ പടന്നക്കാട് നന്ദി പറഞ്ഞു. കെ.അബ്ദുല്ല ഹാജി, നൗഷാദ് ചുള്ളിക്കര, അസ് അദ് നഈമി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *