നേതൃസംഗമം ആവേശതകരമായി
”സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണം” – അബ്ദുല്ല അര്‍ശദി ബി.സി റോഡ്
കാസര്‍കോട്: 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയയില്‍ സംഘടിപ്പിക്കുന്ന സമസ്ത നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ എസ് കെ എസ് എസ് എഫ് ഉപ സമിതികള്‍ സജീവമാകുന്നു പരിപാടിയുടെ ഭാഗമായി റിഫര്‍ഷ് മീറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച നേതൃ സംഗമം ആവേശമായി ജില്ലയിലെ എസ് കെ എസ് എസ് എഫ് ഉപസമിതി കളായ , മീഡിയ,ട്രന്റ് , വിഖായ , ഇബാദ് , ത്വലബ , ഓര്‍ഗനെറ്റ് , സര്‍ഗലയ , ക്യാപസ് വിംഗ് എന്നി ഉപസമിതികളുടെ നേതൃ സംഗമമാണ് എം.ഐ സി ല്‍ സംഘടിപ്പിച്ചത്, നേതൃ സംഗമംഎം. ഐ സി അര്‍ശദുല്‍ ഉലും ദഅവ കോളോജ് വൈസ് പ്രിന്‍സിപാള്‍ അബ്ദുല്ല അര്‍ശദി ഉദ്ഘാടനം ചെയ്തു .നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സമസ്തയുടെ സേവനം നവതലമുറയെ ആധികാരികമായി അഭിമുഖീകരിക്കേണ്ട സമയമാണന്നും. അതിനായി ജില്ലാതലത്തിലെ ഓരോ ഉപസമിതിയും കൃത്യമായി പ്രവര്‍ത്തിച്ച് സമസ്തയുടെ പ്രവര്‍ത്തനത്തിന് കരുത്ത് പകരണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു, ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി , ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , ജില്ല ഇബാദ് ചെയര്‍മാന്‍ സിയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍ ഹുദവി പ്രാര്‍ത്ഥന നടത്തി , ജില്ല ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി , വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം വിശയാവതരണം നടത്തി , ഉസാം പള്ളങ്കോട് , നാസര്‍ അസ്ഹരി , സ്വാലിഹ് ഹുദവി , ഇര്‍ശാദ് അസ്ഹരി , സുഹൈല്‍ എ.ബി ചേരൂര്‍ , അന്‍വര്‍ ചേരൂര്‍ ,ഹാഷിര്‍ മൊയ്തീന്‍ , ഹഫീദ് , അബ്ദുല്ല ടി.എന്‍ മൂല,
അലി മിയാടി പ്പള്ളം ,
തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി