ചേടിക്കുണ്ട്: കെട്ടുറപ്പും നിലവാരവുമുള്ള ജീവിതത്തിന് ധാര്‍മിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരപ്പ റെയ്ഞ്ച് സെക്രട്ടറി മുഹമ്മദ് റാഷിദ് സഖാഫിഹിമമി പറഞ്ഞു
ചേടിക്കുണ്ട് സീനത്തുല്‍ ഇസ്ലാം മദ്രസയിലെ പി ടീ എ മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മത വിദ്യാഭ്യാസം പൂര്‍ത്തിയാക്കത്തവരോ തീരെ പഠിക്കാത്തവരോ ആണ് മിക്ക കുറ്റകൃത്യങ്ങളിലും ഇന്ന് പിടിക്കപ്പെടുന്ന യുവാക്കള്‍
ഭൗതിക വിദ്യാഭ്യാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ നേടുന്നവര്‍ പോലും പലപ്പോഴും മാതാപിതാക്കളെ വഴിയിലെറിഞ്ഞ് തിരിഞ്ഞു നോക്കാതെ ഇരിക്കുന്നത് ഇന്നത്തെ പതിവ് കാഴ്ചയാണെന്നും ലഹരി മുക്ത ജീവിതം നയിക്കാനും മാതാപിതാക്കളെയും അധ്യാപകരെയും പ്രായമുള്ളവരെയും ബഹുമാനിക്കാനും ആദരിക്കാനും മറ്റു മതങ്ങളെയും മത വക്താക്കളെയും ബഹുമാനിക്കാനും ആണ് മദ്‌റസയില്‍ നിന്ന് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
മഹല്ല് പ്രസിഡന്റ് അബ്ബാസ് അധ്യക്ഷത വഹിച്ചു
തബ്ഷീര്‍ അമാനി, റഷീദ് മൗലവി സംസാരിച്ചു
ജനറല്‍ സെക്രട്ടറി നിസാര്‍ സ്വാഗതം പറഞ്ഞു