അഖില കേരള വടം വലി മത്സരം രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉത്ഘാടനം ചെയ്തു.

മാലോം :വടം വലി ഐക്യത്തിന്റെയും ഒരുമയുടെയും കായിക മത്സരമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി..
കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്‌സാപ്പ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള വടം വലി മത്സരo മാലോം സെന്റ് ജോര്‍ജ് ഫോറോനാ ചര്‍ച്ച് ഗ്രൗണ്ടില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും സഹായം നല്‍കി കൊണ്ട് ഒരു പതിറ്റാണ്ട് കാലമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ എസ് യു കൂട്ടായ്മയുടെ പ്രവര്‍ത്തനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന താണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയിലെ ഒരേയൊരു സൂര്യ ക്ഷേത്രമായ ഒറീസയിലെ കൊണാര്‍ക്ക് ക്ഷേത്രത്തില്‍ വടം വലിയുടെ ചിത്രം ശിലക്കുള്ളില്‍ ആലേഖനo ചെയ്തിരിക്കുന്നതും, വടം വലിയുടെ ചരിത്രവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഓര്‍മ്മിപ്പിച്ചു.സംഘടക സമിതി ചെയര്‍മാന്‍ ഗിരീഷ് വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു.കായിക പ്രേമികള്‍ക്ക് മത്സരാവേശത്തിന്റെ പുതിയ ഓര്‍മ്മകള്‍ സമ്മാനിച്ചാണ് വടം വലി മത്സരം അവസാനിച്ചത്. കേരളത്തിലെ പ്രമുഖ ടീമുകളെ കാണാന്‍ ആയിരങ്ങളാണ് മാലോം സെന്റ് ജോര്‍ജ് പള്ളി അങ്കണത്തിലേക്ക് ഒഴുകി എത്തിയത് . ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ മുഖ്യഥിതി ആയിരുന്നു.കോവിട് കാലത്ത് നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളും, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥകള്‍ക്ക് നല്‍കിയ സഹായവും, വിദ്യാര്‍ത്ഥിനിക്ക് വീട് നിര്‍മ്മിച്ചു നല്‍കിയതടക്കം കെ എസ് യു കൂട്ടായ്മ ചെയ്യുന്ന പ്രവര്‍ത്തനം മാതൃകയാണെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പറഞ്ഞു.ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യ പ്രഭാഷണം നടത്തി.മാലോം സെന്റ് ജോര്‍ജ് ഫോറോനാ ചര്‍ച്ച് വികാരി ഫാ ജോസ് തൈക്കുന്നo പുറo സ്‌നേഹോപകാരങ്ങള്‍ കൈമാറി.രക്ഷാധികാരി ടി കെ എവുജിന്‍,ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍, കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍,കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ജില്ലാ ചെയര്‍മാന്‍ ബി പി പ്രദീപ് കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍,ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധു സൂധനന്‍ ബാലൂര്‍,സാനി വി ജോസഫ്,എം പി ജോസഫ്,ജെറ്റോ ജോസഫ്,എ സി ലത്തീഫ്,ജോയി മൈക്കിള്‍,ജെസ്സി ടോമി,പി സി രഘു നാഥന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ഡി വിന്‍സെന്റ് സ്വാഗതവും ജോബി കാര്യവില്‍ നന്ദിയും പറഞ്ഞു.
മലയോരത്തെ ഇളക്കി മറിച്ച വടം വലി മത്സരത്തില്‍
JRP,യുവധാര നടുവില്‍
ഉദയ പുളിക്കല്‍,kvc കാറല്‍ മണ്ണ എന്നി ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *