വെള്ളിക്കോത്ത്: പുതുതായി നിര്‍മ്മിച്ച
കാരക്കുഴി – കുളിയന്‍ മരം മൂലക്കണ്ടം റോഡ് വിഷു കൈനീട്ടമായി അജാനൂര്‍പഞ്ചായത്ത് നാടിന് സമര്‍പ്പിച്ചു.
കാരക്കുഴി പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും, നാട്ടുകാര്‍ക്കും, വളരെ എളുപ്പത്തില്‍വെള്ളിക്കോത്തുമായി ബന്ധപ്പെടുവാന്‍ ഏറെ പ്രയോജനകരമായ റോഡിന്റെ ഉല്‍ഘാടനം
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നിര്‍വ്വഹിച്ചു. എട്ടാം വാര്‍ഡ് മെമ്പര്‍ സിന്ധു ബാബു അധ്യക്ഷത വഹിച്ചു. ദേവി രവീന്ദ്രന്‍ വി.വി.തുളസി
ദിനേശന്‍ മൂലക്കണ്ടം,
ഹരിഹരന്‍,ടി,വിനു മൂലക്കണ്ടം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മുന്‍ മെമ്പര്‍ എം.നാരായണന്‍ സ്വാഗതവും,
ഗദ്ദാഫി മൂലക്കണ്ടം നന്ദിയും പറഞ്ഞു.
ഉല്‍ഘാടനത്തോടനുബന്ധിച്ച് മധുര പലഹാര വിതരണവും നടത്തി.