ലണ്ടനിലെ റിച്ച്മണ്ട് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍ നിന്ന് എം എസ് സി – ഐ ബി എം പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ അജാനൂര്‍ തെക്കേപ്പുറത്തെ സര്‍ഫാസ് സി കെ യെ ഫ്രണ്ട്‌സ് തെക്കേപ്പുറം ആദരിച്ചു. ഹൈസ്‌കൂള്‍ തലം വരെ കാഞ്ഞങ്ങാടും ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം മംഗലാപുരത്തും ബി സി എ ഡിഗ്രി എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റ് ഗ്രാജുവേഷനായി ലണ്ടനിലേക്ക് പോയത്.
ചടങ്ങില്‍ ഡി വൈ എസ് പി പ്രേംസദന്‍ ഉപഹാരം സമര്‍പ്പിച്ചു. സുബി കാഞ്ഞങ്ങാട്, ഷുക്കൂര്‍ പള്ളിക്കാടത്ത്, നസീര്‍ കാസര്‍ഗോഡ്, രമേശ്, ബദറുദ്ദിന്‍ കെ കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മന്‍സൂര്‍ ഹോസ്പിറ്റല്‍ ഡയക്ടര്‍ ഖാലിദ് സി പാലക്കിയുടെ മകളാണ് സര്‍ഫാസ്. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ സി കുഞ്ഞാമദ് പാലക്കി പിതൃ സഹോദരനാണ്.