കാഞ്ഞങ്ങാട്: മര്‍ഹും ടി അബൂബക്കര്‍ മുസ്ലിയാര്‍ നഗറില്‍കഴിഞ്ഞ 8 മുതല്‍ ആരംഭിച്ച ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025 സമാപിച്ചു സമാപന സമ്മേളനം
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അലങ്കാര്‍ അബൂബക്കര്‍ ഹാജി അദ്ധ്യക്ഷനായി
കണ്‍വീനര്‍ എം കെ അബ്ദുല്‍ റഷീദ് ആറങ്ങാടി സ്വാഗതം പറഞ്ഞു
മുഹമ്മദ് നുഉമാന്‍ ഷാ ഖിറാഅത്ത് നടത്തി
അഡ്വക്കറ്റ് ഓണബള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി ജമാഅത്ത് പ്രസിഡന്റ് എം കെ അബ്ദുള്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി സി എച്ച് അബ്ദുല്‍ അസീസ്,
ട്രഷറര്‍ അബൂ സാലി, മഹല്ല് ഖത്തീബ് അബ്ദുല്‍ ഹക്കീം അല്‍ ഖാസിമി
മുന്‍ ജമാഅത്ത് പ്രസിഡന്റ് ടി റംസാന്‍,അറഹ്‌മ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി, കൂളിയങ്കാല്‍ ജമാഅത്ത് സെക്രട്ടറി എ കെ മുഹമ്മദ്,റഷീദ് ഫൈസി,എം കെ അബ്ദുല്ല, സി എച്ച് ഹമീദ് ഹാജി,കെ ജി ബഷീര്‍,എം പി അസീസ്, ഷഫീഖ് മൗലവി, കെ മുഹമ്മദ് കുഞ്ഞി, എം കെ സഫീര്‍ തുടങ്ങിയവര്‍ സംസാരിച്ചു,സഫ്വാന്‍
തങ്ങള്‍ ഏഴിമല കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി
അഷ്‌റഫ് പി നന്ദി പറഞ്ഞു
തിങ്കളാഴ്ച്ച ളുഹര്‍ നിസ്‌കാരശേഷം മൗലീദ് പാരായണവും വൈകിട്ട് അസര്‍ നിസ്‌കാര ശേഷം നടന്ന അന്നദാനത്തോടുകൂടി ഉറൂസ് പരിപാടിക്ക് പരിസമാപ്തി കുറിച്ചു