കണ്ടനാര്‍കേളന്‍ ഇന്ന് അരങ്ങിലെത്തും, തുടര്‍ന്ന് ബപ്പിടല്‍
പാലക്കുന്ന് : കന്നികലവറ നിറയ്ക്കലോടെ പനയാല്‍ കളിങ്ങോത്ത് വലിയ വളപ്പ് ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന്
വര്‍ണാഭമായ തുടക്കം. തറവാട് തിരു മുറ്റത്ത് കോപ്പുകള്‍ നിരത്തി കലശാട്ടു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കന്നിക്കലവറ സമര്‍പ്പിച്ചത്.തുടര്‍ന്നു പനയാല്‍ കളിങ്ങോത്ത് അടുക്കാടുക്കം ഒട്ടു തറവാട്, പാലക്കുന്ന് കഴകം കളിങ്ങോo പ്രാദേശിക സമിതി, പനയാല്‍ കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാനം തുടങ്ങിയ നിരവധി ഇടങ്ങളില്‍ നിന്നുമായി ധാന്യങ്ങളും പച്ചക്കറികളും വാഴക്കുലകളും നാളികേരങ്ങളും കലവറ നിറയ്ക്കാനായി ഘോഷയാത്രയായി എത്തിച്ചു. ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറിയ്ക്ക് പുറമെയാണിത്.
രാത്രി മറക്കളത്തില്‍ ദീപം തെളിയിച്ച ശേഷം തെയ്യംകെട്ടിനുള്ള കോലധാരികളെ പ്രഖ്യാപിച്ചു. കണ്ടനാര്‍ കേളന്‍ തെയ്യത്തിനെ ഷിജു കൂടാനവും വയനാട്ടുകുലവന്‍ തെയ്യത്തിനെ ചതുര്‍ഭുജം കര്‍ണമൂര്‍ത്തിയും കെട്ടിയാടും. സി. ദാമോദരനാണ് ചൂട്ടൊപ്പിക്കുന്നത്.
ദേവസ്ഥാനത്ത് ഇന്ന് (16)
വൈകുന്നേരം 6ന് കോരച്ചന്‍ തെയ്യത്തിന്റെയും 9ന് കണ്ടനാര്‍
കേളന്‍ തെയ്യത്തിന്റെയും വെള്ളാട്ടം. തുടര്‍ന്ന് തെയ്യംകെട്ടിന്റെ വിശേഷാല്‍ ചടങ്ങായ ബപ്പിടല്‍ നടക്കും. 11 ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും 12ന് വായനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും ഉണ്ടാകും.