അഴീക്കോട് മാഷിന് ശേഷം സാംസ്ക്കാരിക വിമർശകർ ഇല്ലാതായി; ജയരാജ് വാര്യർ

സുകുമാർ അഴീക്കോട് മാഷിന് ശേഷം കേരളത്തിൽ നല്ല സാംസ്ക്കാരിക വിമർശകർ ഇല്ലാതായെന്ന് പ്രമുഖ നടനും മിമിക്രി താരവും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ അഭിപ്രായപ്പെട്ടു. മലയാള ഭാഷയുടെ പ്രാദേശികത്തനിമ ഒട്ടും ചോരാതെ നിലനിർത്തേണ്ടത് നമ്മുടെ കടമയാണെന്നും അതാണ് ഭാഷയുടെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ സുവർണ ജൂ ബിലി ആഘോഷ സമാപന സമ്മേളനത്തിൽ ‘സുവർണ സ്പന്ദനം 2023, സുവനീർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡൻ്റ് പി.യു.ഗോപിനാഥൻ നായർ സുവനീർ ഏറ്റുവാങ്ങി.

സമാപന സമ്മേളനം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു കെ.പി.ജയരാജൻ നായർ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പരിധിയിലുള്ള 75 വയസ്സ് തികഞ്ഞ മുഴുവൻ വയോജനങ്ങളെയും ആദരിച്ചു. മൺമറഞ്ഞു പോയ ക്ലബ്ബ് അംഗങ്ങളുടെ ഫോട്ടോ കെ.എൻ ‘കീപ്പേരി അനാച്ഛാദനം ചെയ്തു പി യു ചന്ദ്രശേഖരൻ സ്മരണാഞ്ജലി അവതരിപ്പിച്ചു.ഡോ. പി.രാജൻ സുവനീർ പരിചയപ്പെടുത്തി.സുവനീർ രൂപകൽപന ചെയ്ത ആർട്ടിസ്റ്റ് മോഹനചന്ദ്രനെ എം.മോഹനൻ ആദരിച്ചു.പി.രാധാകൃഷ്ണൻ നായർ, പി.യു.രാമകൃഷ്ണൻ എന്നിവർ അതിഥികളെ ആദരിച്ചു.ടി.വി.വിജയൻ, പി ചന്ദ്രൻ ,സി.എം.രാജു എന്നിവർ ഉപഹാര സമർപ്പണം നടത്തി.സുവനീറിന് പേര് നിർദ്ദേശിച്ച വ്യക്തികളെ കെ.പി.ശ്രീധരൻ നായർ അനുമോദിച്ചു. ഉന്നത വിജയികൾക്കുള്ള ഉപഹാരം എം.കുഞ്ഞമ്പു നായർ നൽകി.

നീലേശ്വരം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാർഗവി കൗൺസിലർ ടി.വി.ഷീബ എന്നിവർ ആശംസകൾ നേർന്നു.പി.പ്രകാശൻ സ്വാഗതവും എം രാജേഷ് നന്ദിയും പറഞ്ഞു.

തുടർന്ന് സിനിമാ പിന്നണി ഗായകരായ അക്ബർ ഖാൻ ,അശ്വതി രമേശ്, ശ്യാം മില്ലേനിയം എന്നിവർ നയിച്ച കലിക്കറ്റ് മില്ലേനിയം വോയ്സിൻ്റെ മെഗാ മ്യൂസിക് നൈറ്റ് അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *