രാവണേശ്വരം : യുവജനങ്ങളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന കേരളോത്സവത്തിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് തല കായിക മത്സരങ്ങള്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് 127 പോയിന്റുകള്‍ നേടിക്കൊണ്ട് ചാമ്പ്യന്മാരായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് 112 പോയിന്റുകള്‍ നേടി കൊണ്ട് രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, വൈസ് പ്രസിഡണ്ട് കെ. ശ്രീലത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാരായ എം.ജി പുഷ്പ, എ. ദാമോദരന്‍ ബ്ലോക്ക് സെക്രട്ടറി പി. യുജിന്‍ എന്നിവര്‍ ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ബ്ലോക്ക് തല കേരളോത്സവത്തിന്റെ ഭാഗമായുള്ള ഷട്ടില്‍ ഒക്ടോബര്‍ 24ന് പാക്കത്തും, കമ്പവലി മത്സരം പുല്ലൂരിലും ക്രിക്കറ്റ് മത്സരം ഒക്ടോബര്‍ 25ന് നവോദയ സ്‌കൂളിലും വോളിബോള്‍ മത്സരം ഒക്ടോബര്‍ 26 ന് മാങ്ങാടും ഫുട്‌ബോള്‍ മത്സരം ചെറുക്കാ പാറ മിനി സ്റ്റേഡിയത്തിലും നടക്കും. കലാ മത്സരങ്ങള്‍ ഒക്ള്‍ടോബര്‍ 28,29 തീയതികളില്‍ മടിക്കൈ അമ്പലത്തുകര ജി.എച്ച്.എസ്.എസ് -ല്‍ നടക്കും. ഒക്ടോബര്‍ 28ന് ഓഫ് സ്റ്റേജ് ഇനങ്ങളും 29ന് സ്റ്റേജ് ജനങ്ങളും നടക്കും.