‘ശക്തി കാസര്‍കോട് യു എ ഇ കൂട്ടായ്മക്ക് പാലക്കുന്നില്‍ ആസ്ഥാന മന്ദിരം വരുന്നു ബുധനാഴ്ച്ച തറക്കല്ലിടും

പാലക്കുന്ന് : ജില്ലയിലെ തീയ്യ സമുദായ കൂട്ടായ്മയായ ശക്തി (സോഷ്യല്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് തീയ്യ) കാസര്‍കോട് പ്രവാസി കൂട്ടായ്മക്ക് പാലക്കുന്നില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കും. പാലക്കുന്ന് ടൗണില്‍ സാഗര്‍ ഓഡിറ്റോറിയത്തിന് സമീപം കൂട്ടായ്മയുടെ സ്വന്തം സ്ഥലത്ത് പണിയുന്ന ഇരു നില കെട്ടിട നിര്‍മാണത്തിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് 3 ന് രാവിലെ 8 ന് പാലക്കുന്ന് ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരി നിര്‍വഹിക്കും. തുടര്‍ന്ന് പാലക്കുന്നു കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട് ക്ഷീരശൈലം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശക്തി കാസറഗോഡ് യുഎ ഇ പ്രസിഡന്റ് വിജയ കുമാര്‍ പാലക്കുന്ന് അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *