നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കളിയാട്ടം: അടയാളം കൊടുക്കല്‍ ജനുവരി 7 ന്

നീലേശ്വരം : പടിഞ്ഞാറ്റം കൊഴുവല്‍ പൈനി തറവാട് കളിയാട്ടത്തിനു മുന്നോടിയായി 7 ന് അടയാളം കൊടുക്കല്‍ ചടങ്ങ് നടത്തും. രാവിലെ 9. 30 നു തറവാട് മുറ്റത്ത് നടക്കുന്ന ചടങ്ങില്‍ തറവാട് കാരണവര്‍ പൈനി ബാലകൃഷ്ണന്‍ നായര്‍ കോലധാരികള്‍ക്ക് അടയാളം കൊടുക്കും. തുടര്‍ന്നു തറവാട് കമ്മിറ്റിയുടെ പൊതുയോഗവും ചേരുമെന്നു പൈനി തറവാട് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് പൈനി അറിയിച്ചു ഏപ്രില്‍ 9,10 തീയതികളിലാണ് കളിയാട്ടം. ഏപ്രില്‍ 9 നു പ്രതിഷ്ഠാദിനവും ആഘോഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *