ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി മുറിച്ചു നല്‍കി ഏഴാം ക്ലാസുകാരി മാതൃകയായി

രാജപുരം: കുറ്റിക്കോല്‍ പഞ്ചായത്തിലെ ശങ്കരംപാടി, പുതിയ പറമ്പ് സ്വദേശിനിയും ബന്തടുക്ക ഗവ.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ജിസ്‌ന വിജയനാണ് സ്വന്തം മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് മുറിച്ച് നല്‍കി സമൂഹത്തിന് മാതൃകയായത്. ജിസ്‌ന തന്റെ ആഗ്രഹം മാതാപിതാക്കളായ വിജയനേയും രതികയേയും അറിയിക്കുകയും തുടര്‍ന്ന് രാജപുരത്തെ ജയിന്‍ പി വര്‍ഗ്ഗീസിന്റെ ഇടപെടലിലൂടെ തൃശൂര്‍ അമല ഹോസ്പിറ്റലിന്റെ കേശദാനം സ്‌നേഹദാനം പ്രോജക്ടിലേക്ക് കൈമാറുകയും ചെയ്തു. ഇനിയും ഇതു പോലെ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്കായ് അമല ഹോസ്പിറ്റല്‍ നടത്തുന്ന ക്യാമ്പില്‍ പങ്കെടുത്ത് മുടി ദാനം ചെയ്യാവുന്നതാണെന്ന് അമല ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *