കാലം തെറ്റിപ്പിക്കുന്ന മഴയില്‍ കര്‍ഷകര്‍ ദുരിതത്തില്‍

രാജപുരം രണ്ട് ദിവസമായി കാലം തെറ്റി പെയ്യുന്ന മഴയില്‍ കര്‍ഷകര്‍ ദുരിതത്തിലായി. ഒന്നാംഘട്ട വിളവെടുത്ത് ഉണക്കാനിട്ട അടക്കാ കര്‍ഷകര്‍ ഇപ്പോള്‍ പെയ്യുന്ന മഴയില്‍ മുഴുവനായും അടക്ക കുതിര്‍ന്ന് നശിക്കുകയാണ്. ഈ മഴയില്‍ കുതിര്‍ന്ന അടക്കാ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഇനി ഇത് ഉണങ്ങി കിട്ടിയാലും കടകളില്‍ എത്തിയാല്‍ മഴകൊണ്ട് അടക്കാ എന്ന പേരില്‍ ഇതിന്റെ വിലയില്‍ നേര്‍പകുതി ആക്കുകയും ചെയ്യും. സാധാരണ അടക്കയ്ക്ക് വിലയില്ലാത്ത സമയമാണിപ്പോള്‍.

ഇതുപോലെതന്നെ റബ്ബര്‍ കര്‍ഷകരും ആശങ്കയിലാണ്. മഴയൊക്കെ മാറി ടാപ്പിംഗ് ഒക്കെ തുടങ്ങി തെളിഞ്ഞു വരുന്ന സമയത്താണ് ഈ കാലം തെറ്റി പെയ്യുന്ന മഴ റബര്‍ കര്‍ഷകര്‍ക്കും ചതിച്ചത്. ഇതുപോലെതന്നെ കശുമാവിനും പച്ചക്കറിക്കും ഈ മഴ വളരെ ദോഷകരമായി ബാധിക്കും എന്ന് കര്‍ഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *