കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ 17-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ 17-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കേരള കേന്ദ്ര സര്‍വകലാശാല പ്രഫസര്‍ ഡോ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അര്‍ച്ചന പോള്‍ അധ്യക്ഷത വഹിച്ചു. ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്‌റര്‍ ബിജി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ലീഡര്‍ അശ്വിത സ്വാഗതം പറഞ്ഞു. കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോര്‍ജ്ജ് കിഴുതറ അനുഗ്രഹ പ്രഭഷണം നടത്തി. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ റീജ ജോസഫ്, പിടിഎ പ്രസിഡന്റ് കെയു.മാത്യു എന്നിവര്‍ പ്രസംഗിച്ചു. അധ്യാപിക കെ.നിര്‍മല നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *