അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 70,85,000 കുടുംബങ്ങളിലേക്ക് ടാപ്പിലൂടെ ശുദ്ധജലം എത്തിക്കാനുള്ള പ്രയത്‌നമാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചിത്താരി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ , ശുദ്ധജലം ലഭിച്ചു കൊണ്ടിരുന്നത് ഇരുപത്തഞ്ച് ശതമാനം കുടുംബങ്ങള്‍ ആയിരുന്നത് നിലവില്‍ അമ്പത് ശതമാനമായി.വിവിധ തലങ്ങളില്‍ ജല സേചനത്തിന്റെ സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. നാണ്യവിളകള്‍ക്കും ജലം നല്‍കുന്നതിനുള്ള പദ്ധതിയുടെ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കൃഷി, സഹകരണം, വൈദ്യുതി വകുപ്പുകയുമായി സഹകരിച്ച് പുതിയ രീതിയില്‍ ജല സേചനത്തിന് മാര്‍ഗം കണ്ടെത്തി കൃഷിയെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപകല്‍പ്പന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം എല്‍ എ അധ്യക്ഷത വഹിച്ചു.
സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മൈനര്‍ ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ (കോഴിക്കോട്) എം.കെ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ , മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, നബാര്‍ഡ് എ.ജി.എം കെ.ബി ദിവ്യ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ , പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ , അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ , പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് തസ്വിന്‍ വഹാബ്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് , പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം ഷക്കീല ബഷീര്‍ , അജാനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഹാജിറ അബ്ദുല്‍ ഖാദര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി ബാല,കൃഷ്ണന്‍ , പി.കെ ഫൈസല്‍, സി.പി ബാബു, മാഹിന്‍ ഹാജി കല്ലട്ര, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എം ഹമീദ് ഹാജി, പി.പി രാജന്‍, കരീം ചന്തേര, രതീഷ് പുതിയ പുരയില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ടി.വി ബാലകൃഷ്ണന്‍, വി.ടി നന്ദകുമാര്‍ , വി.കെ രമേശന്‍, ജെറ്റോ ജോസഫ് , സി.എസ്. തോമസ്, വി.പി അടിയോടി എന്നിവര്‍ സംസാരിച്ചു. ജല വിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ആര്‍ പ്രിയേഷ് സ്വാഗതവും മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ടി സഞ്ജീവ് നന്ദിയും പറഞ്ഞു.
865 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും
ചിത്താരി റെഗുലേറ്റര്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനും കാര്‍ഷിക ജലസേചനത്തിനും പ്രയോജനപ്പെടും. കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ ഭാഗമായി വരുന്ന റഗുലേറ്റര്‍, നബാര്‍ഡില്‍ നിന്ന് 33.28 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്.ചിത്താരി പുഴക്ക് കുറുകെ റഗുലേറ്റര്‍ നിലവില്‍ വന്നാല്‍ ഉപ്പുവെള്ളം പ്രതിരോധിക്കാനാവും. നിലവിലുള്ള ഉപയോഗ ശൂന്യമായ റഗുലേറ്ററിന്റെ 270 മീറ്റര്‍ മുകള്‍ ഭാഗത്തായാണ് നിര്‍മ്മിക്കുന്നത്. പള്ളിക്കര അജാനൂര്‍ , പഞ്ചായത്തുകളിലെ 1095 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് പ്രയോജനപ്പെടുകയും ഏകദേശം 865 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും. കോവളം ബേക്കല്‍ ജലപാതയുടെ ഭാഗമായതിനാല്‍ ടൂറിസം വികസനത്തിനും പദ്ധതി ഏറെ ഗുണം ചെയ്യും.