വെള്ളരിക്കുണ്ട് താലൂക്കില്‍ പരിശോധന നടത്തി

വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ചിറ്റാരിക്കലിലെ പെട്രോള്‍ പമ്പ്, എല്‍.പി.ജി ഔട്ട്‌ലെറ്റ്, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പെട്രോള്‍ പമ്പില്‍ ഇന്ധന ഗുണ പരിശോധനാ സൗകര്യം, കുടിവെളളം, ഫ്രീ എയര്‍, ടോയലറ്റ് സൗകര്യം എന്നിവ ലഭ്യമാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് ഉപഭോക്താക്കള്‍ കാണുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.

ശുദ്ധമായ കുടിവെളളം, വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉപഭോക്താക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും നിര്‍ബന്ധമായും സൗകര്യപ്രദമായി നല്‍കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. അടച്ചുറപ്പുള്ള വാതിലുകളും എളുപ്പത്തില്‍ എത്താന്‍ പറ്റുന്ന വഴിയും, സ്തികള്‍ക്കും പുരുഷന്‍മാര്‍ക്കും വേറെ വേറെ ടോയ്‌ലറ്റം നിര്‍ബന്ധമാക്കണം. പമ്പുകളില്‍ ഗുണ പരിശോധനക്കുള്ള ലിറ്റ്മസ് പേപ്പര്‍ ലഭ്യമാണ് എന്ന വിവരവും പരാതിപ്പെടാനുള്ള ഫോണ്‍ നമ്പറും പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായും ബില്‍ നല്‍കണം. ഡിസ്‌പെന്‍സിംഗ് സ്റ്റേഷനില്‍ പെട്രോള്‍ / ഡീസല്‍ എന്നിവ വാഹനത്തിനകത്തുള്ളവര്‍ക്ക് കാണത്തക്കവിധം എഴുതി വെയ്ക്കണം. കാലാവധിയുള്ള ഫയര്‍ എസ്റ്റിന്‍ഗ്യുഷര്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് എസ്റ്റിന്‍ഗ്യു ഷര്‍ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പരിചയമുള്ള ജീവനക്കാര്‍ പമ്പിലുണ്ടായിരിക്കണം. ജനറേറ്ററുകള്‍ പ്രത്യകമായ സ്ഥലത്ത് ക്രമീകരിക്കണം. താലൂക്കിലെ മുഴുവന്‍ പമ്പുകളിലും ഇവ പ്രാവര്‍ത്തികമാക്കണം എന്നീ നിര്‍ദേശങ്ങള്‍ പരിശോധനയില്‍ നല്‍കി.

ചിറ്റാരിക്കലിലെ ഈസ്റ്റ് എളേരി ഗ്യാസ് ഏജന്‍സിയിലും പരിശോധന നടത്തി. ജില്ലാ കളക്ടര്‍ അംഗീകരിച്ച ഡെലിവറി നിരക്ക് പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. സിലിണ്ടറുകളുടെ തൂക്കവും പരിശോധിച്ചു.

താലൂക്ക് സപ്ലെ ഓഫിസര്‍ ടി.സി.സജീവന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ.രാജീവന്‍, കെ.ജാസ്മിന്‍, കെ.ആന്റണി, ജീവനക്കാരനായ എം.മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *