കാസര്‍കോട് ഡി.സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് : കാസര്‍കോട് ഡി.സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (45) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍വെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള വിദ്യാര്‍ഥി യൂണിയനിലൂടെ കടന്നു വന്ന നേതാവ്. തന്റെ കലാലയ കാലഘട്ടം നെഹ്‌റു കോളേജ് യൂണിയന്‍ കൗസിലര്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്, ഇടക്കാലത്ത് കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, പുല്ലൂര്‍ – പെരിയ പഞ്ചായത്ത് സ്റ്റാന്‍ഡിങ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ല പ്രസിഡന്റുമാണ്. മൃതദേഹം മാവുങ്കാല്‍ ആശുപത്രിയില്‍.

പുല്ലൂര്‍ വടക്കന്മാരന്‍ വീട് ഇ.പി. കുഞ്ഞികണ്ണന്‍ നമ്പ്യാരുടെയും ജാനകികുട്ടി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: പി.വി. മനോജ് (കര്‍ണ്ണാടക ബാങ്ക് മാനേജര്‍ മംഗലാപുരം), പി.വി. ലീന (ദുബായ്).

Leave a Reply

Your email address will not be published. Required fields are marked *