കീക്കാനം തെയ്യംകെട്ടിന് സദ്യയൊരുക്കാന്‍ വിഷരഹിത പച്ചക്കറി മാത്രം ജൈവ പച്ചക്കറികൃഷിക്ക് വിത്തിട്ടു

പാലക്കുന്ന് : കഴകം കീക്കാനം പ്രാദേശിക പരിധിയില്‍പ്പെടുന്ന കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്തില്‍ ഏപ്രില്‍ 5 മുതല്‍ 7 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ഭക്ഷണമൊരുക്കാന്‍ വിഷരഹിത പച്ചക്കറി മാത്രം ഉയോഗിച്ചാല്‍ മതിയെന്ന് ആഘോഷ കമ്മിറ്റി. അതിനായി മാതൃസമിതിയുടെ നേതൃത്വത്തില്‍ പള്ളിക്കര കൃഷിഭവന്റെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

തറവാടിനോട് ചേര്‍ന്ന കുന്നത്ത് വയലില്‍ വിത്തിടല്‍ ചടങ്ങ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍ മേസ്ത്രി അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.പി ചന്ദ്രശേഖരന്‍, കണ്‍വീനര്‍ എ. ബാലകൃഷ്ണന്‍ പുളിക്കാല്‍, കഴകം പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, ട്രഷറര്‍ പി. കെ. രാജേന്ദ്രനാഥ്, കൃഷി ഓഫീസര്‍ പി.വി.ജലേശന്‍, മാതൃസമിതി ചെയര്‍പേഴ്സണ്‍ സുമതി, കണ്‍വീനര്‍ മീനാക്ഷി കൂടാനം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീനാരാഘവന്‍, റീജരാജേഷ്, ശോഭന, ട്രഷറര്‍ കേളു കൂടാനം, വര്‍ക്കിംഗ് കോര്‍ഡിനേറ്റര്‍ കമലാക്ഷന്‍ കീക്കാനം, രാജീവന്‍ തോട്ടത്തില്‍, ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *