അട്ടേങ്ങാനം: കുടുംബശ്രീ ജില്ലാ മിഷന് കാസര്‍ഗോഡ്, കോടോം ബേളൂര്‍ കുടുംബശ്രീ സി ഡി എസ്, മോഡല്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റെര് എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട ബാലിക ദിനത്തിന്റെ ഭാഗമായി കൗമാര കുട്ടികള്‍ക്ക് അവബോധ ക്ലാസ്സ് ചാമക്കുഴിയില്‍ വെച്ച് സംഘടിപ്പിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിഷ അനന്ദന് അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പര്‍ പ്രവീണ രാജേന്ദ്രന്, രമ്യ വി, അനിത, അശ്വതി സരിത എം എന്നിവര്‍ സംസാരിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ജിനി ജോസഫ്, കെ.വി.തങ്കമണി എന്നിവര്‍ ക്ലാസ് എടുത്തു.