ആറാട്ട് കടവ് എരോല്‍ കുറത്തിയമ്മ തറവാടിന് സമീപം ബെലക്കാട് ഹൗസില്‍ ദിനേശന്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു

പാലക്കുന്ന് : ആറാട്ട് കടവ് എരോല്‍ കുറത്തിയമ്മ തറവാടിന് സമീപം ബെലക്കാട് ഹൗസില്‍ ദിനേശന്‍ (51) ട്രെയിന്‍ തട്ടി മരണപ്പെട്ടു. വാര്‍ക്ക തൊഴിലാളിയാണ്. ആദ്യകാല കപ്പല്‍ ജീവനക്കാരന്‍ പരേതരായ ഗഡുതി കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ : ശ്രീലത. മക്കള്‍:വിഷ്ണു പ്രസാദ്, സായി രാജ്. സഹോദരങ്ങള്‍: അംബിക, സുരേശന്‍ (എടനീര്‍), പരേതയായ സാവിത്രി.

റെയില്‍പ്പാളം കടന്ന് എളുപ്പ വഴിയിലൂടെ വീട്ടില്‍ എത്തുന്നത് പതിവാണെന്നും ട്രെയിന്‍ തട്ടിയ വിവരം ലോക്കോ പൈലറ്റ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു വെന്നും വീട്ടുകാര്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായ ശേഷം എരോലിലെ വീട്ടുപറമ്പില്‍ സംസ്‌കരിക്കുമെന്ന് അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *